കട്ടപ്പന ആനകുത്തിയിൽ എട്ട് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
കട്ടപ്പന ആനകുത്തിയിൽ എട്ട് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി : കട്ടപ്പന ആനകുത്തിയില്‍ എട്ട് വയസുള്ള പെണ്‍കുട്ടിയേ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശിനി
ബബിത കോള്‍ ആണ് മരിച്ചത്. വ്യാഴാഴ്ച 4 ന് കൂടെ താമസിക്കുന്നവര്‍ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് കുട്ടിയേ മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 6 പേരടങ്ങിയ സംഘം കോട്ടയം സ്വദേശിയുടെ ആന കുത്തിയിലുള്ള ഏലത്തോട്ടത്തില്‍ ജോലിക്കെത്തിയത്. സഹോദരിയുടെ കൂടെയാണ് ബബിത ഇവിടെയെത്തിയത്. കട്ടപ്പന പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഫോറന്‍സിക്കും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കട്ടപ്പനയിലേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
.
What's Your Reaction?






