കുമളിയില്‍ ഹാഷിഷ് ഓയിലുമായി 3 പേര്‍ അറസ്റ്റില്‍
കുമളിയില്‍ ഹാഷിഷ് ഓയിലുമായി 3 പേര്‍ അറസ്റ്റില്‍

ഇടുക്കി: കുമളി ചെക്ക്‌പോസ്റ്റില്‍ ഹാഷിഷ് ഓയിലുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശികളായ അമല്‍ ജോര്‍ജ്(32), സച്ചു ശശിധരന്‍(31), അമീര്‍(41) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് 10 ലക്ഷം രൂപ വിലമതിക്കുന്ന 895 ഗ്രാം ഹാഷിഷ് ഓയിലും ഇവര്‍ സഞ്ചരിച്ച മാരുതി റിറ്റ്‌സ് കാറും പിടിച്ചെടുത്തു. ആന്ധ്രായില്‍ നിന്ന് വാങ്ങിയ ഹാഷിഷ് ഓയില്‍ കാറില്‍ കോതമംഗലത്തേയ്ക്ക് കൊണ്ടുവരുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. മൂവരും പരസ്പര വിരുദ്ധമായി സംസാരിച്ചതില്‍ സംശയം തോന്നിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹന പരിശോധന നടത്തുകയായിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദ്, എക്‌സൈസ് ഉദ്യോഗസ്ഥരായ സേവ്യര്‍ പി.ഡി, ജയന്‍ പി ജോണ്‍, അനീഷ് ടി എ, ജോബി തോമസ്, സുജിത്ത് പി വി, ബിജു പി എ, അര്‍ഷാന കെ എസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
What's Your Reaction?






