മൂന്നാറില്‍ വീണ്ടും പടയപ്പ
മൂന്നാറില്‍ വീണ്ടും പടയപ്പ

ഇടുക്കി: മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും പടയപ്പയിറങ്ങി. മൂന്നാര്‍ ചെണ്ടുവരൈയില്‍ എസ്റ്റേറ്റിലാണ് കാട്ടാന തമ്പടിച്ചിരിക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ച്ചയോളമായി കാട്ടാന ഈ പ്രദേശത്ത് തമ്പടിച്ചിരിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ജനവാസ മേഖലയിലൂടെ സഞ്ചരിക്കുന്ന കാട്ടാന കൃഷിനാശം വരുത്തുന്നതായും ആളുകളുടെ പരാതിയുണ്ട്. ആര്‍.ആര്‍.ടി. സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. മഴക്കാലം ആരംഭിച്ചിട്ടും ജനവാസ മേഖലയില്‍ നിന്നും കാട്ടുകൊമ്പന്‍ വനമേഖലയിലേക്ക് പിന്‍വാങ്ങാത്തത് ആളുകളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്.
What's Your Reaction?






