അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്‍
അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്‍

ഇടുക്കി: കുളമ്പുരോഗ നിര്‍ണയ പദ്ധതിയുടെ ഭാഗമായി അയ്യപ്പന്‍ കോവില്‍ പഞ്ചായത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 13 വരെയാണ് ക്യാമ്പ് നടക്കുന്നത്. കന്നുകാലികള്‍ക്ക് കുളമ്പു രോഗവും ചര്‍മരോഗവും ഒരോ ക്ഷീരകര്‍ഷകനും നിരവധി സാമ്പത്തിക നഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് വഴി കന്നുകാലികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ്പ് നല്‍കുന്നത്. സേവനം പരമാവധി പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ക്യാമ്പനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി മ്യഗാശുപത്രിയുമായി ബന്ധപ്പെടാവുന്നതാണ്.
What's Your Reaction?






