കട്ടപ്പന മര്‍ച്ചന്റ് യൂത്ത് വിംഗിന്റ് നേതൃത്വത്തില്‍ രക്തദാനം
കട്ടപ്പന മര്‍ച്ചന്റ് യൂത്ത് വിംഗിന്റ് നേതൃത്വത്തില്‍ രക്തദാനം

ഇടുക്കി: ദേശീയ വ്യാപാര ദിനത്തോട് അനുബന്ധിച്ച് കട്ടപ്പന മര്‍ച്ചന്റ് യൂത്ത് വിംഗിന്റ് നേതൃത്വത്തില്‍ രക്തദാനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സിജോമോന്‍ ജോസ് രക്തം ദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു.കേരളത്തിലെ 4000 യൂണിറ്റുകളില്‍ ഇന്ന് രക്ത ദാനം നടന്നു.
കെ.വി.വി.ഇ.എസ് കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് എം കെ തോമസ്, ജനറല്‍ സെക്രട്ടറി കെ.പി ഹസന്‍, പി കെ മാണി,സാജന്‍ ജോര്‍ജ് , ജോഷി കുട്ടട തുടങ്ങിയവര്‍ സംസാരിച്ചു. മര്‍ച്ചന്റ് യൂത്ത് വിംഗിലെ 30ളം അംഗങ്ങള്‍ രക്ത ദാനത്തില്‍ പങ്കാളികളായി. അജിത്ത് സുകുമാരന്‍ , ഷിയാസ് എ.കെ, ആര്‍.ശ്രീധര്‍, അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






