മഴക്കാലമായതോടെ കല്യാണത്തണ്ട് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

മഴക്കാലമായതോടെ കല്യാണത്തണ്ട് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

Aug 10, 2024 - 00:10
 0
മഴക്കാലമായതോടെ കല്യാണത്തണ്ട് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
This is the title of the web page

ഇടുക്കി:മഴക്കാലമാകുന്നതോടെ കല്യാണത്തണ്ട് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു.കുത്ത് കയറ്റത്തില്‍ വാഹനത്തിന്റെ വേഗത പൂര്‍ണമായും കുറഞ്ഞ് ഓഫ് ആകുന്നതും, പിന്നോട്ടുരുളുന്നതും നിരന്തര അപകടങ്ങള്‍ക്ക്  കാരണമാകുന്നു. അതോടൊപ്പം കുത്തിറക്കത്തില്‍ വാഹനങ്ങള്‍ നിയന്ത്രണം നഷ്ടമായി മറിയുന്നതും പതിവാണ്. മുഴുവനായി കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ള പാതയില്‍  വഴുക്കലുള്ളതാണ് മറ്റൊരു കാരണം.  ഓടകളുടെ അഭാവത്തില്‍ മഴവെള്ളം റോഡിലൂടെ ഒഴുകുന്നതാണ് വഴുക്കലുണ്ടാവാന്‍ കാരണം.  അതോടൊപ്പം റോഡിന് മതിയായ വീതി ഇല്ല എന്നതും  പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നു. മുന്‍പ് 8 മീറ്റര്‍ വീതി ഉണ്ടായിരുന്നെങ്കില്‍  നിലവില്‍ ആറുമീറ്റര്‍ വീതി മാത്രമാണ് പാതയ്ക്കുള്ളത് .നഗരസഭയുടെ 31, 32 വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിടുന്ന പാതിയാണിത്. എന്നാല്‍ റോഡിന്റെ അപകടാവസ്ഥയേക്കുറിച്ച് നാട്ടുകാര്‍ നിരവധി തവണ പരാതി ഉന്നയിച്ചിട്ടും കൗണ്‍സിലര്‍മാര്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്.

കഴിഞ്ഞദിവസം നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ മറിഞ്ഞ്  കല്യാണത്തണ്ട് സ്വദേശി മരിച്ചിരുന്നു. അതിനോടൊപ്പം തന്നെ കുത്തിറക്കത്തില്‍ നിയന്ത്രണം നഷ്ടമായ ഇരുചക്ര വാഹനം  കുഴിയിലേക്ക് പതിച്ചും അപകടം ഉണ്ടായി. ഒരുമാസം മുമ്പ് ലോഡുമായി എത്തിയ ലോറിയും തലകീഴായി മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്.  ഇത്തരത്തില്‍ നിരന്തര അപകടങ്ങള്‍ക്ക് കാരണമാകുകയാണ് കല്യാണത്തണ്ട് റോഡ്. കോളേജ് വിദ്യാര്‍ഥികളടക്കം ഇരുചക്ര വാഹനത്തില്‍ അമിതവേഗത്തില്‍ ഇതുവഴി പോകുന്നത് മറ്റ് വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. കല്യാണത്തണ്ട് അമ്പലത്തിലേക്ക് എത്തുന്ന വിശ്വാസികളും, കല്യാണത്തണ്ട് മലനിരകളെ ആസ്വദിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികളും ഏറ്റവുമധികം ഉപയോഗിക്കുന്ന പാതയാണിത് . അതുകൊണ്ടുതന്നെ പരിചയ കുറവുള്ള നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.  നിരവധി ആളുകള്‍ ഉപയോഗിക്കുന്ന പാതയുടെ അപകടാവസ്ഥ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow