മാലിന്യ മുക്തനവകേരളം 2.0 നഗരസഭാതല സംഘാടക സമിതി യോഗവും യൂത്ത് മീറ്റും , സ്വച്ഛതാ അവാര്‍ഡ് വിതരണവും
മാലിന്യ മുക്തനവകേരളം 2.0 നഗരസഭാതല സംഘാടക സമിതി യോഗവും യൂത്ത് മീറ്റും , സ്വച്ഛതാ അവാര്‍ഡ് വിതരണവും

ഇടുക്കി: കട്ടപ്പന നഗരസഭ മാലന്യ മുക്തനവകേരളം 2.0 നഗരസഭാതല സംഘാടക സമിതി യോഗവും യൂത്ത് മീറ്റും , സ്വച്ഛതാ അവാര്‍ഡ് വിതരണവും നടന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. സ്വന്തം മാലിന്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകും വിധം റോഡിലേക്കും ജല ശ്രോതസുകളിലേക്കും വലിച്ചെറിയുന്ന പ്രവണത വര്‍ധിച്ചുവരുകയാണ്. ഒരുപ്രദേശത്തിന്റെ വികസനത്തില്‍ ഒന്നാം സ്ഥാനം വൃത്തിയാണ്.
വലിച്ചെറിയല്‍ സംസ്‌ക്കാരം അവസാനിപ്പിക്കണമെന്നും ബീന ടോമി പറഞ്ഞു. യോഗത്തില്‍ മികച്ച വാര്‍ഡുകള്‍ക്കുള്ള സ്വച്ഛ് ആത്മ നിര്‍ദാര്‍ അവാര്‍ഡ് നത്തുകല്ല്, വെള്ളയാംകുടി വാര്‍ഡുകള്‍ക്ക് ലഭിച്ചു. സ്വച്ഛ് സ്‌കൂള്‍ അവര്‍ഡ് വാഴവര ഗവ. ഹൈസ്‌ക്കൂളിനും മികച്ച സാങ്കേതിക സ്ഥാപന അവാര്‍ഡ് കട്ടപ്പന ഗവ. ഐ റ്റി ഐ ക്കും ലഭിച്ചു. മികച്ച കലാസൃഷ്ടി അവാര്‍ഡ് ബിജു പി.കെ, ശുചികരണ തൊഴിലാളി സ്വച്ഛ് ചാമ്പ്യന്‍ അവാര്‍ഡ് ശരവണന്‍ , വിശ്വാഭരന്‍ നായര്‍ എന്നിവരും കരസ്ഥമാക്കി.
34 വാര്‍ഡുകളിലെ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച ഹരിത കര്‍മസേന അംഗങ്ങള്‍ക്കുള്ള അവാര്‍ഡ് സരിത സാബു , സെലിന സുരേഷ്, മിനി ശ്യാം എന്നിവര്‍ക്ക് ലഭിച്ചു. യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ഐബിമോള്‍ രാജന്‍, സിബി പാറപ്പായി, മുന്‍ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി, കൗണ്‍സിലര്‍മാരായ സിജു ചക്കുംമൂട്ടില്‍, പ്രശാന്ത് രാജു , രാജന്‍ കാലാച്ചിറ, തങ്കച്ചന്‍ പുരയിടം, മായ ബിജു, ധന്യ അനില്‍,സജിമോള്‍ ഷാജി, രജിത രമേഷ് , ബീന സിബി,
ഷജി തങ്കച്ചന്‍ , ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജിന്‍സ് സിറിയക്ക് , സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് .ഡി തുടങ്ങിയവര്‍ സംസാരിച്ചു. മാലിന്യ മുക്ത നവകേരളം 2. 0 കര്‍മ്മ പദ്ധതി വിശദീകരണം ഹരിത കേരളം മിഷന്‍ ആര്‍.പി എബി വര്‍ഗീസും , മാലിന്യ മുക്ത നവകേരളം നിലവിലുള്ള അവസ്ഥ വിശദീകരണം എന്ന വിഷയത്തില്‍ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ എക്‌സ്‌പേര്‍ട്ട് അജിത്ത് കെ.കെയും സംസാരിച്ചു. യോഗത്തില്‍ കട്ടപ്പനയില വിവിധ സംഘടന പ്രതിനിധികള്‍, ഹരിതകര്‍മ്മസേന, കുടുംബശ്രീ, ശുചീകരണ തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






