ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിലെ വികസന സെമിനാര്‍ പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. 2024-25 വാര്‍ഷിക കരട് പദ്ധതി രേഖ അവതരിപ്പിച്ചു. അടിസ്ഥാന മേഖല വികസനത്തിനും വയോജന, ഭിന്നശേഷി, വനിതകള്‍,കുട്ടികള്‍, കര്‍ഷകര്‍,തുടങ്ങിയ വിവിധ വിഭാഗക്കാരുടെ പുരോഗതിക്കുമായുള്ള പരമാവധി പദ്ധതികള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് കരട് പദ്ധതി രേഖ തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷിതമായ പാര്‍പ്പിട സൗകര്യം ഒരുക്കല്‍, മാലിന്യമുക്ത കാഞ്ചിയാര്‍, അതിദരിദ്രരുടെ ഉന്നമനം എന്നീ ലക്ഷ്യങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ മുന്‍ഗണനയിലുണ്ട് . 7.75 കോടി രൂപയുടെ പദ്ധതികളാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. വര്‍ക്കിങ് ഗ്രൂപ്പ്, ഗ്രാമസഭ എന്നിവക്ക് ശേഷമാണ് വികസന സെമിനാര്‍ നടത്തിയത്. വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍ അധ്യക്ഷയായി. സെക്രട്ടറി സിമി കെ ജോര്‍ജ്, ആസൂത്രണ സമിതിംഗം അഡ്വ. തോമസ് പി സി, പഞ്ചായത്തംഗങ്ങളായ തങ്കമണി സുരേന്ദ്രന്‍, ബിന്ദു മധുകുട്ടന്‍, ജോമോന്‍ തെക്കേല്‍, ഷാജിമോന്‍ വേലം പറമ്പില്‍, റോയി എവറസ്റ്റ്, പ്രിയ ജോമോന്‍, രമ മനോഹരന്‍, വി ആര്‍ ആനന്ദന്‍, ലിനു ജോസ് എന്നിവര്‍ പങ്കെടുത്തു