ഇടുക്കിക്കവല ബൈപാസ് റോഡരികില്‍ മലിനജലം കെട്ടിക്കിടക്കുന്നു: കൊതുകുശല്യം രൂക്ഷം

ഇടുക്കിക്കവല ബൈപാസ് റോഡരികില്‍ മലിനജലം കെട്ടിക്കിടക്കുന്നു: കൊതുകുശല്യം രൂക്ഷം

Aug 26, 2024 - 00:09
 0
ഇടുക്കിക്കവല ബൈപാസ് റോഡരികില്‍ മലിനജലം കെട്ടിക്കിടക്കുന്നു: കൊതുകുശല്യം രൂക്ഷം
This is the title of the web page

ഇടുക്കി : കട്ടപ്പന ഇടുക്കിക്കവല പള്ളികവല ബൈപ്പാസ് റോഡരുകിൽ മലിനജലം കെട്ടികിടക്കുന്നതായി പരാതി. ഹൗസിങ് ബോർഡ് വക സ്ഥലത്താണ് മലിനജലം കെട്ടികിടക്കുന്നത്. ഇത് കൊതുകുപെരുകുന്നതിനും പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്നതിനും കാരണമാകുന്നു. . ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാതെ നഗരസഭ കണ്ണടക്കുന്നതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. നഗരത്തിലെ പ്രധാന മാലിന്യം തള്ളൽ കേന്ദ്രമായും ഇവിടം മാറി. മാലിന്യം നിറഞ്ഞ മലിനജനം മഴ പെയ്യുമ്പോൾ ഒഴുകി കുടിവെള്ള സ്രോതസ്സുകളിലേക്കും എത്തുന്നു. വർഷങ്ങളായി നേരിടുന്ന പ്രതിസന്ധിക്കുമേൽ നഗരസഭ മുഖം തിരിക്കുന്നതോടെ റോയൽ സിറ്റി റസിഡൻസ് അസോസിയേഷന്റെയും അനശ്വര എസ് എച്ച് ജിയുടെയും ആഭിമുഖ്യത്തിൽ മന്ത്രിമാരടക്കമുള്ള ഉന്നതാധികാരികൾക്ക് പരാതി നൽകാനും പ്രതിഷേധം സംഘടിപ്പിക്കാനും ഒരുങ്ങുകയാണ്.തങ്ങൾക്ക് ശുദ്ധജലവും വായുവും ലഭിക്കുന്നതിനൊപ്പം സാംക്രമിക രോഗ ഭീഷണിയിൽ നിന്ന് രക്ഷവേണം എന്നും പ്രദേശവാസിയായ ഷിജോ പറയുന്നു. കട്ടപ്പന നഗരത്തിലെ വിശ്രമകേന്ദ്രമാക്കി ബൈപ്പാസ് റോഡിന്റെ ഈ ഭാഗം മാറ്റാം എന്ന വാഗ്ദാനത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഇത്തരത്തിൽ മേഖലയിൽ വിശ്രമകേന്ദ്രം സജ്ജമാക്കിയാൽ മാലിന്യം തള്ളലിന് ശമനം ഉണ്ടാകും. മേഖലയിൽ ആരോഗ്യപ്രശ്നങ്ങൾ ഉയർത്തി കെട്ടിക്കിടക്കുന്ന വെള്ളം നീക്കുന്നതിനൊപ്പം വീണ്ടും വെള്ളക്കെട്ട് ഉണ്ടാവാതിരിക്കാനുള്ള ശാശ്വത നടപടികൾ കൂടി അധികാരികൾ നടപ്പിലാക്കണമെന്ന ആവശ്യമാണ് ഉയർന്ന് വരുന്നത്.അതേ സമയം മേഖലയിൽ ഇതേ സ്ഥിതി തുടർന്നാൽ വരും നാളുകൾ കട്ടപ്പന നഗരത്തിലെ ജനങ്ങളെ കാത്തിരിക്കുന്നത് മാരകരോഗങ്ങളുടെ പട്ടികയായിരിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow