രാജാക്കാട് ടൗണിലെ റോഡില്‍ കുഴി: വാഴ നട്ട് പ്രതിഷേധിച്ച് കോണ്‍ഗ്രസ്
രാജാക്കാട് ടൗണിലെ റോഡില്‍ കുഴി: വാഴ നട്ട് പ്രതിഷേധിച്ച് കോണ്‍ഗ്രസ്

ഇടുക്കി: രാജാക്കാട് ടൗണില്‍ റോഡില്‍ രൂപപ്പെട്ട കുഴി അടച്ച് അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ വാഴ നട്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ജോഷി കന്യാകുഴി ഉദ്ഘാടനം ചെയ്തു. രാജാക്കാട് മുതല്‍ പൂപ്പാറ വരെ ബിഎംബിസി നിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്ന റോഡില്‍ രൂപപ്പെട്ട കുഴി അടയ്ക്കാന്‍ പിഡബ്ല്യുഡി നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ കുഴിയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് വാഹന ഗതാഗതത്തിന് ഭീഷണിയായി. വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍നട യാത്രക്കാരുടെ ദേഹത്തേയ്ക്ക് ചെളിവെള്ളം തെറിക്കുന്ന സ്ഥിതിയുമുണ്ട്. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. തങ്കച്ചന്‍ പുളിക്കല്‍ ,സി ജി നന്ദകുമാര്‍, ശശി, അനീഷ് പുത്തന്‍പുരക്കല്‍, അലിയാര്‍, പാപ്പച്ചന്‍ ഒട്ടലാങ്കല്‍, കുര്യന്‍, വിശാഖ് , ബേസില്‍ മൂലംകുഴി, ഡയോണ്‍ പുല്‍ പറമ്പില്‍, റോബിന്‍ ചാക്കോ എന്നിവര്‍ നേത്യത്വം നല്‍കി.
What's Your Reaction?






