പ്രീത ടി.കെയുടെ നോവല്‍ ഏഴാംരാശി സെപ്റ്റംബര്‍ 9 ന് പുറത്തിറക്കും
പ്രീത ടി.കെയുടെ നോവല്‍ ഏഴാംരാശി സെപ്റ്റംബര്‍ 9 ന് പുറത്തിറക്കും

ഇടുക്കി: സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ പ്രീത ടി.കെയുടെ പ്രഥമ നോവലായ ഏഴാംരാശി സെപ്റ്റംബര്‍ 9 ന് രാവിലെ 9 ന് പ്രകാശനം ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഞ്ഞിക്കുഴി ഗ്രീന്‍വില്ല ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് പുസ്തകം പ്രകാശനം ചെയ്യും. പരിപാടിയുടെ ഉദ്ഘാടനം എം.എം. മണി എം.എല്‍.എ നിര്‍വഹിക്കും. പുകസ സംസ്ഥാന കമ്മിറ്റിയംഗം മോബിന്‍ മോഹനന്‍ പുസ്തകം ഏറ്റു വാങ്ങും. ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ പുസ്തക പരിചയം നടത്തും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ആര്‍.തില കന്‍ സിപിഐഎം സെക്രട്ടറിയേറ്റ് അംഗങ്ങളായ റോമിയോ സെബാസ്റ്റ്യന്‍, എം.ജെ മാത്യു, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ജോസഫ് വയലില്‍, ഇടുക്കി ഏരിയാ സെക്രട്ടറി പി.ബി.സബീഷ്, ഇടുക്കി ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന്‍ കഞ്ഞിക്കുഴി പഞ്ചായത്തംഗങ്ങളായ എം.എം പ്രദീപ്, ബേബി ഐക്കര, പുഷ്പ ഗോപി പുകസ ജില്ലാ കമ്മിറ്റിയംഗം മനോഹരന്‍ മുരിക്കാശേരി തുടങ്ങിയവര്‍ സംസാരിക്കും.വാര്‍ത്താ സമ്മേളനത്തില്‍ സാഹിത്യ അക്കാദമിയംഗം മോബിന്‍ മോഹന്‍, സുഗതന്‍ കരുവാറ്റ, എം.എ.സുരേഷ്, റ്റി.കെ വാസു, ആര്‍ മുരളീധരന്‍, അനിതാ റെജി, പ്രീത ടി. കെ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






