വണ്ടിപ്പെരിയാറില്‍ ജീപ്പില്‍ നിന്ന് തെറിച്ചുവീണ് തൊഴിലാളിക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ ജീപ്പില്‍ നിന്ന് തെറിച്ചുവീണ് തൊഴിലാളിക്ക് പരിക്ക്വണ്ടിപ്പെരിയാറില്‍ ജീപ്പില്‍ നിന്ന് തെറിച്ചുവീണ് തൊഴിലാളിക്ക് പരിക്ക്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ജീപ്പില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീ തൊഴിലാളിക്ക് പരിക്കേറ്റു. അരണക്കല്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന പാല്‍ക്കനി(34)യാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനുസമീപമാണ് അപകടം. വണ്ടിപ്പെരിയാര്‍ കീരിക്കരയിലെ ഏലത്തോട്ടത്തില്‍ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു പാല്‍ക്കനി ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍. ജീപ്പിന്റെ പിന്നിലിരുന്ന പാല്‍ക്കനി ഡോര്‍ തുറന്ന് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. തലയ്ക്കും മുഖത്തും കൈകാലുകള്‍ക്കും പരിക്കേറ്റ ഇവരെ വണ്ടിപ്പെരിയാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാര്‍ പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






