രാജകുമാരിയില്‍ ഋഷിപഞ്ചമി ആഘോഷവും കുടുംബസംഗമവും
രാജകുമാരിയില്‍ ഋഷിപഞ്ചമി ആഘോഷവും കുടുംബസംഗമവും

ഇടുക്കി: അഖിലകേരള വിശ്വകര്‍മ മഹാസഭ രാജകുമാരി സൗത്ത് വിശ്വബ്രഹ്‌മോദയം ശാഖയുടെ നേതൃത്വത്തില്‍ ഋഷിപഞ്ചമി ആഘോഷവും കുടുംബസംഗമവും വാര്‍ഷികയോഗവും നടന്നു. യുവകവിയും സാഹിത്യകാരനുമായ ജിജോ രാജകുമാരി ഉദ്ഘാടനം ചെയ്തു. ശാഖയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഓണക്കിറ്റ് വിതരണം ചെയ്തു. പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. പ്രസിഡന്റ് സുരേഷ് വാരിക്കാട്ട്, വൈസ് പ്രസിഡന്റ് സന്തോഷ്, സെക്രട്ടറി സുരേഷ് എള്ളില്‍, ട്രഷറര്‍ ബീനാ അമ്പിളി, അനുമോദ്, അമ്പാടി കാക്കുചിറ, പ്രേമചന്ദ്രന്‍, സുരേഷ്, ഗിരീഷ്, ബാബു, പുലേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു.
What's Your Reaction?






