ഇസിഎസ് ഇടുക്കി നിര്‍മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനം 13 ന് തങ്കമണിയില്‍
ഇസിഎസ് ഇടുക്കി നിര്‍മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനം 13 ന് തങ്കമണിയില്‍

ഇടുക്കി: ഇടുക്കി ജില്ലാ കേരളാ ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നിര്‍മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനം സെപ്റ്റംബര്‍ 13ന് മന്ത്രി റോഷി അഗസ്റ്റിന്‍ തങ്കമണിയില്‍ നിര്‍വഹിക്കും. സൊസൈറ്റിയംഗങ്ങളുടെയും മുന്‍ അംഗങ്ങളുടെയും കൂട്ടായ്മയിലാണ് സ്‌നേഹഭവനം നിര്‍മിച്ചത. 1974 മുതല്‍ ഇടുക്കി കോളനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ സ്വവര്‍ണജൂബിലി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കുകയാണ്.
ജൂബിലി വര്‍ഷം പ്രമാണിച്ച് സംഘത്തിന്റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാകുന്ന വിധം വിപുലീകരിക്കും. ഇടുക്കി കോളനിയിലുള്ള ഹെഡ് ഓഫീസില്‍ നിന്നും തൊടുപുഴ ബ്രാഞ്ചില്‍
നിന്നുമായി പത്തു കോടി രൂപാ പൊതുജനങ്ങള്‍ക്ക് സ്വര്‍ണ പണയ വായ്പയായി നല്‍കും. സഹകരണ മേഖലയിലുള്ള സഹകാരികളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിനും പ്രസ്ഥാനത്തിന്റെ സാമൂഹ്യ പ്രതിബന്ധത ഉറപ്പിക്കുന്നതിനും ഇത്തരം സംരഭങ്ങള്‍ക്ക് കേരളാബാങ്ക് ഡയറക്ടര്‍ കെ വി ശശി അധ്യക്ഷതനാകും. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ്, കേരളാ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ എ ആര്‍ രാജേഷ് ഇടുക്കി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ വില്‍സണ്‍ സി. ആര്‍., ജനപ്രതിനിധികള്‍, ബാങ്ക് അധിക്യതര്‍, സംഘം ഭരണസമിതിയംഗങ്ങള്‍, സംഘാംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും: യോഗത്തില്‍ സൊസൈറ്റി പ്രസിഡന്റ് സി ആര്‍ രാജേഷ് സ്വാഗതവും സെക്രട്ടറി കെ ജയചന്ദ്രന്‍ കൃതഞ്ജതയും ആശംസിക്കും
What's Your Reaction?






