ചിന്നക്കനാലില്‍ റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി: പ്രവര്‍ത്താനാനുമതി നല്‍കി പഞ്ചായത്ത് സെക്രട്ടറി
ചിന്നക്കനാലില്‍ റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കി: പ്രവര്‍ത്താനാനുമതി നല്‍കി പഞ്ചായത്ത് സെക്രട്ടറി

ഇടുക്കി: ചിന്നക്കനാലില്‍ റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി പഞ്ചായത്ത് സെക്രട്ടറി. ഹൈക്കോടതി ഉത്തരവിനെ മറികടന്നാണ് സെക്രട്ടറിയുടെ നടപടി. പ്രവര്‍ത്തനം നിര്‍ത്തിവെച്ച 7 ല്‍ 5 കെട്ടിടങ്ങള്‍ക്കും പഞ്ചായത്ത് സെക്രട്ടറി വീണ്ടും അനുമതി നല്‍കി. നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയിലെ 57 കെട്ടിടങ്ങള്‍ക്കാണ് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. റവന്യു വകുപ്പിന്റെ നടപടി നേരിട്ട കെട്ടിടങ്ങളില്‍ യാതൊരുവിധ പ്രവര്‍ത്തനങ്ങളും അനുവദിക്കരുതെന്നായിരുന്നു ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നത്. സെക്രട്ടറിയുടെ നടപടി പഞ്ചായത്ത് കമ്മിറ്റി പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ വിഷയം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ വ്യക്തമാക്കി. ഹൈക്കോടതി വിധിയെപ്പറ്റി അറിവില്ലായിരുന്നുവെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. എന്നാല്‍ ഈ കെട്ടിടങ്ങള്‍ക്ക് മെമ്മോ നല്‍കിയതും ഇതേ സെക്രട്ടറിയാണെന്നതാണ് വസ്തുത. അതേസമയം സ്റ്റോപ്പ് മെമോ നല്‍കിയ കെട്ടിടങ്ങളില്‍ ഏതെങ്കിലും തരത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് റവന്യു വകുപ്പ്.
What's Your Reaction?






