സക്ഷമ ഭിന്നശേഷി കുടുംബസംഗമവും താക്കോല്‍ദാനവും
സക്ഷമ ഭിന്നശേഷി കുടുംബസംഗമവും താക്കോല്‍ദാനവും

ഇടുക്കി: സക്ഷമ ഭിന്നശേഷി കുടുംബസംഗമവും സക്ഷമയും എറണാകുളം സായി സെന്ററും ചേര്‍ന്ന് നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനവും വീല്‍ചെയര്‍ വിതരണവും നടന്നു. വണ്ടന്‍മേട് ശ്രീമഹാഗണപതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സക്ഷമ. ഭിന്നശേഷിക്കാരായ രണ്ട് പേര്‍ക്ക് ഇലക്ട്രിക് സ്‌കൂട്ടറും തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേര്‍ക്ക് പെന്‍ഷനും ചികില്‍സാ സഹായ വിതരണവും നടന്നു. യോഗത്തില്‍ വിശിഷ്ട വ്യക്തികളെ ആദരിച്ചു.സക്ഷമ ജില്ലാ പ്രസിഡന്റ് റ്റി എസ് മധു, ജില്ലാ സെക്രട്ടറി പി.ജി. അശോക്, വി. ശ്രീഹരി, പി.സുഭാഷ്, ജി.പി.രാജന്‍, എം.റ്റി. ഷിബു, കെ. നളിനാക്ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






