പന്നിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്നര വയസുകാരൻ മരിച്ചു
പന്നിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്നര വയസുകാരൻ മരിച്ചു,panniyar puzha,idukki,accident

ഇടുക്കി: പന്നിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്നര വയസുകാരൻ മരിച്ചു. ഇടുക്കി പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം തിങ്കളാഴ്ച രാവിലെ പുഴ കാണാൻ എത്തിയപ്പോഴാണ് അപകടം. പാറയിൽ നിന്ന് തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ബന്ധുക്കൾ രക്ഷപ്പെടുത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശാന്തൻപാറ പൊലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
What's Your Reaction?






