ബ്ലോക്ക് പദവിയില്‍ നിന്ന് ഉപ്പുതറ സിഎച്ച്‌സിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം
ബ്ലോക്ക് പദവിയില്‍ നിന്ന് ഉപ്പുതറ സിഎച്ച്‌സിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം

ഇടുക്കി: ബ്ലോക്ക് സിഎച്ച്‌സി പദവിയില്‍ നിന്ന് ഉപ്പുതറ സിഎച്ച്‌സിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം. ഉപ്പുതറ സിഎച്ച്‌സിയെ ഒഴിവാക്കി പുറ്റടി സിഎച്ച്‌സിയെ ബ്ലോക്ക് സിഎച്ച്‌സിയാക്കാന്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന സര്‍ക്കാരും തീരുമാനമെടുത്തതിലാണ് പ്രതിഷേധം ഉയരുന്നത്.
ഇതിനെതിരെ ജനകീയ സമരം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സിവില്‍ സര്‍ജന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, എല്‍എച്ച്എസ് തുടങ്ങിയ തസ്തികകള്‍ 4 മുതലാണ് റദ്ദാക്കിയത്. ഇത് പുറ്റടിയിലേക്ക് മാറ്റുകയും ചെയ്തു. 60 കിടക്കകളുണ്ടെങ്കിലും ഉപ്പുതറയിലെ കിടത്തിച്ചികിത്സ നിലച്ചിരിക്കുകയാണ്. നിലവില്‍ 4 ഡോക്ടര്‍മാരുടെ സേവനമാണ് ഉപ്പുതറയില്‍ ലഭിക്കുന്നത്. കണ്ണംപടി, മേമാരി അടക്കമുള്ള മേഖലകളിലെ ആദിവാസിക : ളും പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികളും കര്‍ഷകരുമെല്ലാം ആശ്രയിക്കുന്ന ആശുപ്രതിയാണിത്. കൂടാതെ ഏലപ്പാറ, അയ്യപ്പന്‍കോവില്‍ തുടങ്ങിയ പഞ്ചായത്തുകളുടെ പരിധിയിലുള്ളവരും ഈ ആശുപത്രിയില്‍ ചികിത്സ തേടി എത്താറുണ്ട്. 1948ല്‍ ഡിസ്‌പെന്‍സറിയായി ആരംഭിച്ച ഈ ആശുപത്രിയെ പി ന്നീട് പിഎച്ച്‌സിയായും മദര്‍ പിഎച്ച്‌സിയായും മാറ്റിയശേഷം 1995ലാണ് ബ്ലോക്ക് സിഎച്ച്‌സിയായി ഉയര്‍ത്തിയത്. അതേസമയം ബ്ലോക്ക് കമ്മിറ്റിയാണ് മാറ്റത്തിനെ സംബന്ധിച്ചുള്ള ശുപാര്‍ശകള്‍ നല്‍കേണ്ടത് 'എന്നാല്‍ മാറ്റത്തിന് ആവശ്യമായ ചര്‍ച്ചയോ ശുപാര്‍ശകളോ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലായെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
What's Your Reaction?






