വട്ടവടയില്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായി മഴ ലഭ്യതക്കുറവ്
വട്ടവടയില്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായി മഴ ലഭ്യതക്കുറവ്

ഇടുക്കി: ശീതകാല പച്ചക്കറികളുടെ വിള നിലമായ വട്ടവടയില്‍ മഴയുടെ ലഭ്യതക്കുറവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കഴിഞ്ഞ ഒന്നരമാസക്കാലമായി വട്ടവടയില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല. മഴയുടെ ലഭ്യതയില്‍ കുറവോ കൂടുതലോ ആയാല്‍ ശീതകാല പച്ചക്കറികളുടെ ഉല്‍പാദനത്തെ ബാധിക്കും. സ്ട്രോബറിയടക്കം കൃഷിയിറക്കുന്ന സമയമാണിത്. ഉയര്‍ന്ന ചൂട് മൂലം പച്ചക്കറികള്‍ ഉണങ്ങി തുടങ്ങി. ഇനിയും മഴ ലഭിക്കാത്ത സ്ഥിതിയുണ്ടായാല്‍ വട്ടവടയിലെ കാര്‍ഷിക മേഖലയാകെ താളംത്തെറ്റും. തുലാവര്‍ഷം ശക്തമാകുന്നതോടെ വട്ടവടയിലും മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
What's Your Reaction?






