കൂമ്പന്‍പാറ ശാന്തികവാടത്തിനു സമീപം മാലിന്യ സംസ്‌കരണ കേന്ദ്രം കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണം: ബിജെപി
കൂമ്പന്‍പാറ ശാന്തികവാടത്തിനു സമീപം മാലിന്യ സംസ്‌കരണ കേന്ദ്രം കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണം: ബിജെപി

ഇടുക്കി: അടിമാലി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുശ്മശാനത്തിന് സമീപം മാലിന്യ ശേഖരണ, സംസ്‌കരണ കേന്ദ്രം കൊണ്ടുവരുവാനുള്ള പഞ്ചായത്തിന്റെ നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശാന്തി കവാടമെന്ന പേരില്‍ കൂമ്പന്‍പാറയില്‍ പൊതുശ്മശാനം തുറന്നത്. അടിമാലിയില്‍ നിന്നുമാത്രമല്ല സമീപ മേഖലകളില്‍ നിന്നുള്ള ആളുകളും സംസ്‌കാര ചടങ്ങുകള്‍ക്കായി ഈ പൊതുശ്മശാനത്തെ ആശ്രയിക്കുന്നുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെ പൊതുശമ്ശാന പരിസരം മാലിന്യ സംസ്‌കരണ കേന്ദ്രമാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് അടിമാലി മണ്ഡലം പ്രസിഡന്റ് മനോജ് കുമാര്‍ പറഞ്ഞു. നിലവില്‍ പഞ്ചായത്ത് കാര്യാലയത്തിന് സമീപമാണ് മാലിന്യ ശേഖരണ സംസ്‌ക്കരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടെ വലിയ തോതില്‍ പ്ലാസ്റ്റിക് മാലിന്യമടക്കം കുമിഞ്ഞ് കിടപ്പുണ്ട്. പൊതു ശ്മശാനത്തിന് സമീപവും ഇത്തരമൊരു സാഹചര്യത്തിന് വഴിയൊരുക്കാന്‍ അനുവദിക്കില്ലെന്നാണ് ബിജെപി അടിമാലി നിലപാട്. വിഷയത്തില്‍ ബിജെപി പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണെന്നും നേതാക്കള്‍ പറഞ്ഞു.
What's Your Reaction?






