ഇടുക്കി: ലോക തപാല്‍ ദിനത്തില്‍ ഇടുക്കിക്ക് അഭിമാനമായി മാറിയ ഒരു പോസ്റ്റ്മാസ്റ്റര്‍ ഉണ്ട് പീരുമേട്ടില്‍ ഡോ. ഗിന്നസ് മാടസ്വാമി. തന്റെ തിരക്കിട്ട തപാല്‍ വകുപ്പിലെ തിരക്കുകള്‍ക്കിടയിലും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലൂടെയും വിവിധ സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ ഇദ്ദേഹത്തെ തേടി വേള്‍ഡ് ഗിന്നസ് റെക്കോഡുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ എത്തിയിട്ടുണ്ട്. പീരുമേട് തോട്ടം മേഖലയിലെ തൊഴിലാളി കുടുംബത്തിലാണ് ജനനം. അവിടുന്ന പഠിച് പോസ്റ്റ് മാസ്റ്റര്‍ ജോലി നേടി. തന്റെ കര്‍മമേഖലയ്‌ക്കൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സാമൂഹിക നീതി വ്യവസ്ഥകളിലും ഇടപെട്ട് ദേശീയ അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ നേടുകയും ലോക സമാധാന ആശയങ്ങള്‍ പങ്കുവച്ച് ലോക സമാധാന സംഘടനയില്‍ അംഗമാവുകയും ചെയ്തു ഡോ: ഗിന്നമാടസ്വാമി. 1997-ല്‍ തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2011-ല്‍ 30 മണിക്കൂറും 6 മിനിറ്റും പ്രസംഗിച്ചതിന് ഗിന്നസ് വേള്‍സ് റെക്കോര്‍ഡും സാമൂഹിക ഇടപെടലിനുള്ള ചോദ്യത്തിന് എണ്ണൂറോളം മറുപടികള്‍ ലഭിച്ചതിന് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡും 2014-ല്‍ അന്താരാഷ്ട്ര തമിഴ് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സും, 2015-ല്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും ലഭിച്ചു.
2016-ല്‍ ഏലപ്പാറ പോസ്റ്റ്മാസറ്ററായിരുന്നപ്പോള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപ സമാഹരണത്തിലൂടെ ഫിറ്റാലിറ്റി സ്റ്റാമ്പ് അകൗണ്ടുകള്‍, മൈ സ്റ്റാമ്പുകള്‍ തുടങ്ങിയവ നേടി. ഒരു ദിവസം ഒരു കോടി രൂപയുടെ സമാഹരണം ജീവനക്കാരുടെ സഹകരണത്തോടെ നടത്തിയതില്‍ 2017-ല്‍ ദേശീയ റെക്കോര്‍ഡും സ്വന്താക്കി. ഇങ്ങനെ 200 ഓളം പുരസ്‌ക്കാരങ്ങളാണ് ഇതിനോടകം ഡോ: ഗിന്നസ് മാടസ്വാമിയെ തേടി എത്തിയിട്ടുണ്ട്.
ബൈറ്റ്
തന്റെ സാമൂഹിക ഇടപെടലുകളില്‍ കൂടുതലും തോട്ടം തൊഴിലാളികളുടെ ഉന്നമനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. പൂട്ടിക്കിടക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ എസ്റ്റേറ്റ് ലയങ്ങളുടെ പുനര്‍നിര്‍മാണങ്ങള്‍ ക്കായുള്ള പോരാട്ടത്തിലാണ് നിലവില്‍ ഇദ്ദേഹം. സാമൂഹിക വിഷയങ്ങളിലും പരിസ്ഥിതി സംരക്ഷണത്തിനും ലോക സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിച്ച് ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയില്‍ തമിഴ്, മലയാള ഭാഷകളില്‍ പ്രസംഗിക്കണമെന്ന് ആഗ്രഹിക്കുന്ന ഇദേഹം ഇന്ത്യയില്‍ നിന്നും നൊബേല്‍ സമ്മാനത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.