ഇരട്ടയാര്‍ ടാക്‌സി സ്റ്റാന്‍ഡിനെ ഇല്ലാതാക്കാന്‍ പഞ്ചായത്ത് ഭരണസമിതി ശ്രമം നടത്തുന്നുവെന്ന് പരാതി
ഇരട്ടയാര്‍ ടാക്‌സി സ്റ്റാന്‍ഡിനെ ഇല്ലാതാക്കാന്‍ പഞ്ചായത്ത് ഭരണസമിതി ശ്രമം നടത്തുന്നുവെന്ന് പരാതി

ഇടുക്കി: ഇരട്ടയാര്‍ ടാക്‌സി സ്റ്റാന്‍ഡിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പഞ്ചായത്ത് ഭരണസമിതി നടത്തുന്നതെന്ന പരാതിയുമായി ടാക്‌സി ഉടമകള്‍ രംഗത്ത്. ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ടാക്‌സി സ്റ്റാന്‍ഡിലേക്ക് മാറ്റുവാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കമെന്നാണ് ഉയരുന്ന ആക്ഷേപം. ഈ നീക്കത്തില്‍ നിന്ന് ഭരണസമിതി പിന്‍മാറണമെന്ന് ടാക്‌സി ഉടമകള്‍ ആവശ്യപ്പെട്ടു. 2010 മുതലാണ് പഞ്ചായത്ത് ഓഫീസിന്റെ പിറകുവശത്തെ ടാക്‌സി സ്റ്റാന്‍ഡില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ തുടങ്ങിയത്. ഏകദേശം മുപ്പതോളം ടാക്‌സി വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ട്. കൂടാതെ പഞ്ചായത്ത് വക കെട്ടിടത്തില്‍ വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ യാതൊരുവിധ തര്‍ക്കങ്ങളും ഇല്ലാതെയാണ് മുമ്പോട്ടു പോകുന്നത്. എന്നാല്‍ ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിലെ വാഹന പാര്‍ക്കിങ് ഈ ടാക്‌സി സ്റ്റാന്‍ഡിലേക്ക് മാറ്റുന്നതിനുള്ള പ്രഖ്യാപനം ഉണ്ടായി. ഇത് നിലവിലെ ടാക്‌സി സ്റ്റാന്‍ഡിനെ ഇല്ലായ്മ ചെയ്യാനുള്ള സാധ്യതയാണ് മുന്നിലുള്ളതെന്നാണ് ടാക്‌സി ഉടമകള്‍ പറയുന്നു.
ദിനംപ്രതി 500 ഓളം വാഹനങ്ങള്‍ ടാക്‌സി സ്റ്റാന്‍ഡില്‍ എത്തി മടങ്ങുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് പഞ്ചായത്ത് ഭരണസമിതി ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നാണ് ടാക്‌സി ഉടമകളുടെ ആവശ്യം. ഇതുകൂടാതെ ടാക്‌സി സ്റ്റാന്‍ഡ് ഇവിടെ നിന്നും മാറ്റിയാല്‍ തങ്ങള്‍ എവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യും എന്ന ചോദ്യവും ഇവര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
What's Your Reaction?






