ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്യണം: കെ.കെ. സുരേഷ്
ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്യണം: കെ.കെ. സുരേഷ്

ഇടുക്കി: സിഎസ്ഡിഎസ് ഇടുക്കി ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്യണമെന്നും പട്ടിക വിഭാഗം ഉപസംവരണത്തിന് എതിരെ സര്‍ക്കാര്‍ നിയമം പാസാക്കണമെന്നും കെ.കെ. സുരേഷ് പറഞ്ഞു. ദളിത് ക്രൈസ്തവരുടെ സംവരണ വിഷയത്തില്‍ സര്‍ക്കാരിന്റെ അലംഭാവം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പട്ടിക വിഭാഗം സംവരണത്തില്‍ ക്രിമിലെയര്‍ പരിധി ചേര്‍ക്കുന്നത് സംബന്ധിച്ച് കോടതി വിധിയ്ക്ക് എതിരെ സര്‍ക്കാരുകള്‍ നിയമ നിര്‍മാണം നടത്തണമെന്നും പുതിയ തദ്ദേശ വാര്‍ഡ് വിഭജനത്തില്‍ സംവരണ സീറ്റുകളെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേതൃയോഗത്തിന് മുന്നോടിയായി ബഹുജന്‍ നേതാവ് കല്ലറ സുകുമാരനെ അനുസ്മരിച്ചു. സി എസ് ഡി എസ്-ന് എതിരായി നടക്കുന്ന വ്യാജ പ്രവര്‍ത്തനങ്ങളെ നിയമപരമായി നേരിടുമെന്നും നേതാക്കള്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടറി ലീലാമ്മ ബെന്നി അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സണ്ണി കണിയാമുറ്റം, മോബിന്‍ ജോണി, ജില്ലയിലെ വിവിധ താലൂക്ക് കമ്മിറ്റി നേതാക്കളായ കെ വി പ്രസാദ്, ബിനു ചാക്കോ, രാജന്‍ ലബ്ബക്കട,പി ജെ തോമസ്, പി ജെ സെബാസ്റ്റ്യന്‍, ജിജിമോന്‍ സേനാപതി, സണ്ണി അടിമാലി, ജോണ്‍സണ്‍ ജോര്‍ജ്, ഷാജി അണക്കര,ബിജു പള്ളിക്കല്‍, ബിജു പൂവത്താനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി
What's Your Reaction?






