കാത്തലിക് കരിസ്മാറ്റിക് നവീകരണം കട്ടപ്പന സബ് സോണിന്റെ നേതൃത്വത്തില്‍ ജപമാല റാലി
കാത്തലിക് കരിസ്മാറ്റിക് നവീകരണം കട്ടപ്പന സബ് സോണിന്റെ നേതൃത്വത്തില്‍ ജപമാല റാലി

ഇടുക്കി: കാത്തലിക്ക് കരിസ്മാറ്റിക് നവീകരണം കട്ടപ്പന സബ് സോണിന്റെ നേതൃത്വത്തില്‍ ജപമാല റാലി നടത്തി. സഭാ ശാക്തീകരണം, വിശ്വാസ വളര്‍ച്ച, ലോക സമാധാനം, കുടുംബ വിശുദ്ധീകരണം, ലഹരി വിമുക്തസമൂഹം, കാലാവസ്ഥ സന്തുലിതാവസ്ഥ തുടങ്ങിയ നിയോഗങ്ങള്‍ക്കുവേണ്ടിയാണ് ജപമാല റാലി സംഘടിപ്പിച്ചത്. വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നിന്നും രാവിലെ 8ന് ആരംഭിച്ച റാലി സെന്റ് ജോര്‍ജ് ഫൊറോന പള്ളി കട്ടപ്പന, സെന്റ് ആന്റണീസ് പള്ളി വള്ളക്കടവ്, സെന്റ് പോള്‍സ് മലങ്കര കത്തോലിക്ക പള്ളി സ്‌കൂള്‍ കവല, സെന്റ് ജോസഫ് ലത്തീന്‍ കത്തോലിക്ക പള്ളി 20 ഏക്കര്‍, ഉണ്ണി മിശിഹാ പള്ളി തൊവരയാര്‍, എന്നിവിടങ്ങളിലൂടെ കടന്ന് ഉച്ചകഴിഞ്ഞ് 3ന് കാഞ്ചിയാര്‍ സെന്റ് മേരിസ് പള്ളിയില്‍ സമാപിച്ചു.
ഫാ. തോമസ് മണിയാട്ട്, ഫാ. ജോസ്‌മോന്‍ കൊച്ചുപുത്തന്‍പുരക്കല്‍, ഫാ. സെബാസ്റ്റ്യന്‍ കിളിരൂപറമ്പില്‍, ഫാ. ജോസഫ് കോയിക്കല്‍, തോമസ് ഇലന്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






