ജില്ലയില്‍ തൊടുപുഴ ഒഴികെ മറ്റെല്ലാ താലൂക്കുകളിലും വന്യജീവി ആക്രമണം രൂക്ഷം: എം എം മണി എംഎല്‍എ
ജില്ലയില്‍ തൊടുപുഴ ഒഴികെ മറ്റെല്ലാ താലൂക്കുകളിലും വന്യജീവി ആക്രമണം രൂക്ഷം: എം എം മണി എംഎല്‍എ

ഇടുക്കി: ജില്ലയില്‍ തൊടുപുഴ ഒഴികെ മറ്റെല്ലാ താലൂക്കുകളിലും വന്യജീവി ആക്രമണം രൂക്ഷമാണെന്നും മനുഷ്യന് കൃഷിചെയ്ത് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും എം എം മണി എംഎല്‍എ. വന്യജീവികള്‍ പെറ്റുപെരുകുന്ന നിയമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് ഈ വിഷയത്തില്‍ ഇടപെടുന്നതില്‍ പരിമിതികളുണ്ട്. ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്നും വന്യജീവി ആക്രമണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തണമെന്നും എം എം മണി പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മനുഷ്യ- വന്യജീവി സംഘര്‍ഷവും കേന്ദ്ര വനനിയമവും എന്ന വിഷയത്തില്‍ ജനുവരി 10ന് പൂപ്പാറയില്‍ നടക്കുന്ന സെമിനാറിന്റെ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സംഘാടക സമിതി രക്ഷാധികാരിയായി എം എം മണി, ചെയര്‍മാനായി വി എന്‍ മോഹനന്‍, കണ്‍വീനറായി എന്‍ പി സുനില്‍ കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് മുഖ്യപ്രഭാക്ഷണം നടത്തി. വി എന്‍ മോഹനന്‍, എന്‍ പി സുനില്‍കുമാര്‍, ലിജു വര്‍ഗീസ്, എന്‍ ആര്‍ ജയന്‍, വി വി ഷാജി, വി എ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






