കനത്ത മഴയില്‍ മൂന്നാറില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് തകര്‍ന്നു
കനത്ത മഴയില്‍ മൂന്നാറില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് തകര്‍ന്നു

ഇടുക്കി:കനത്ത മഴയില്‍ മൂന്നാറില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീട് തകര്‍ന്നു. മൂന്നാര്‍ ന്യൂ നഗറില്‍ താമസിക്കുന്ന കാളി അന്നക്കിളിയുടെ വീടിനാണ് നാശം സംഭവിച്ചത്. സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് ഇതിനോട് ചേര്‍ന്നുള്ള വള്ളി ഗണേശിന്റെ വീടും അപകടാവസ്ഥയിലായി. വീട് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മുമ്പും ഇവിടെ മണ്ണിടിഞ്ഞ് കാളി അന്നക്കിളിയുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് കുടുംബം മറ്റൊരു വാടക വീട്ടിലേക്ക് മാറിയിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ തുടര്‍ നടപടി സ്വീകരിക്കുന്നതില്‍ വിമുഖത കാണിച്ചുവെന്നും ആക്ഷേപമുണ്ട്. ഉണ്ടായിട്ടുള്ള നഷ്ടങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി തകര്‍ന്ന് വീടിന്റെയും സംരക്ഷണഭിത്തിയുടെയും പുനര്‍നിര്‍മാണത്തിന് ബന്ധപ്പെട്ടവര്‍ വഴിയൊരുക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
What's Your Reaction?






