തങ്കമണി സ്‌കൂളില്‍ ട്രാഫിക് ബോധവല്‍ക്കരണ സെമിനാര്‍
തങ്കമണി സ്‌കൂളില്‍ ട്രാഫിക് ബോധവല്‍ക്കരണ സെമിനാര്‍

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും, മോട്ടോര്‍ വാഹന വകുപ്പ് ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റും,ആഫ്‌പ്രോയും സംയുക്തമായി ട്രാഫിക് ബോധവല്‍ക്കരണ സെമിനാറും ക്ലാസും സംഘടിപ്പിച്ചു. റോഡ് സുരക്ഷാ നിയമം എന്ന് വിഷയത്തില്‍ ഇടുക്കി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉല്ലാസ് ഡി ചരളേല്‍ ക്ലാസ് നയിച്ചു. കാഡ്ബറി ഇന്ത്യ ലിമിറ്റഡിന്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി ജൂനിയര്‍ എന്‍സിസി കുട്ടികള്‍ക്കായാണ് പരിപാടി സംഘടിപ്പിച്ചത്. ഇടുക്കി അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോബിന്‍ ജോസ് വാഹനത്തിന്റെ ബ്ലൈന്‍ഡ് സ്‌പോട്ടിനെ പറ്റിയുള്ള ബോധവല്‍ക്കരണം നടത്തി.
തുടര്‍ന്ന് തങ്കമണി ടൗണില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചു വരുന്ന യാത്രക്കാര്‍ക്ക് കുട്ടികള്‍ ബോധവല്‍ക്കരണം നടത്തുകയും റോഡ് സുരക്ഷാ സംബന്ധിച്ച ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാബു കുര്യന്‍, ഹെഡ്മാസ്റ്റര്‍ മധു കെ ജെയിംസ്, എന്‍സിസി 33 കേരള ബറ്റാലിയന്‍ ഉദ്യോഗസ്ഥരായ ഹവില്‍ദാര്‍ സജി എസ്, നായിക് സുബൈദാര്‍ ലാല്‍ ജോയിലിന്‍, സ്റ്റാഫ് സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍, ആഫ്‌പ്രോ കോഡിനേറ്റര്‍ അലന്‍ കെ ജോസ്, എന്‍സിസി കേഡറ്റുകളായ ആഷിഷ് ഷാജി, അന്ന ഷാജി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
What's Your Reaction?






