മേരികുളം സ്‌കൂളില്‍ ബോധവല്‍ക്കരണ സെമിനാര്‍
മേരികുളം സ്‌കൂളില്‍ ബോധവല്‍ക്കരണ സെമിനാര്‍

ഇടുക്കി: മേരികുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസി യൂണിറ്റിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അഭിമോദ് യശോധരന്‍ ക്ലാസ് നയിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ പ്രഥമശുശ്രൂഷ നല്‍കുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വാതക ചോര്‍ച്ച മുതലായ അടിയന്തര ഘട്ടങ്ങളില്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ ജോസ് സെബാസ്റ്റ്യന്‍, ഹോംഗാര്‍ഡ് മാത്തുക്കുട്ടി പി കെ, പ്രോഗ്രാം ഓഫീസര്‍ ഗ്രേസിന ജോണ്‍, അധ്യാപകനായ ജോയ്‌സ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






