വണ്ടിപ്പെരിയാര്‍ - പുതുവയല്‍ റോഡ് ഗതാഗതയോഗ്യമാക്കണം: ജനകീയ സമരം നവംബര്‍ 1ന്
വണ്ടിപ്പെരിയാര്‍ - പുതുവയല്‍ റോഡ് ഗതാഗതയോഗ്യമാക്കണം: ജനകീയ സമരം നവംബര്‍ 1ന്

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട് കുരുശുമല പുതുവല്‍ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യം ശക്തം. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ ഉണ്ടായിട്ടും റോഡ് യാത്രായോഗ്യമാക്കത്തതില്‍ പ്രതിഷേധിച്ച് നവംബര്‍1ന് ജനകീയ സമരം നടത്താനൊരുങ്ങുകയാണ് നാട്ടുകാര്‍. സമരസമിതി രൂപീകരണ യോഗം അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രിയങ്ക മഹേഷ് അധ്യക്ഷയായി. സമരത്തിന് മുമ്പ് ഒരുരോഗിയെ അടിയന്തരഘട്ടത്തില്‍ ആശുപത്രിലെത്തിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടാനാണ് പ്രദേശവാസികളുടെ തീരുമാനം. അറുപതോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിച്ച് ജീവിക്കുന്നത്. ഇവര്‍ക്ക് സഞ്ചാരയോഗ്യമായ റോഡ് നിര്‍മിക്കണമെങ്കില്‍ രണ്ട് എസ്റ്റേറ്റ് അധികൃതര്‍ കനിയണം. ഇതു പ്രദേശവാസികളുടെ ദുരവസ്ഥ വാര്‍ത്തയാകുകയും ഇത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വികെ ബിനാകുമാരിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഇവര്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണുമെന്ന് അറിയിക്കുകയും ചെയ്തതു. എന്നാല്‍ ഈ ഉറപ്പ് ലഭിച്ച രണ്ടുവര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല. റോഡ് നിര്‍മിക്കുന്നതിനായി കോണിമാറ എസ്റ്റേറ്റ് 150 മീറ്ററും പോബ്‌സ് എസ്റ്റേറ്റ് 50 മീറ്റര്‍ സ്ഥലവും ആണ് വിട്ടുനല്‍കേണ്ടത്. ഇവിടുത്തെ താമസക്കാരെല്ലാം കഴിഞ്ഞ 60 വര്‍ഷത്തോളമായി ഈ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്നവരും ചെയ്തിരുന്നവരുമാണ്. നാട്ടുകാര്‍ സമാധാനമായി റോഡ് വെട്ടുമെന്ന് അറിയിച്ചതോടെ ഇവിടെ വഴി വെട്ടുവാന്‍ പാടില്ലായെന്ന് കാണിച്ചുകൊണ്ട് എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രദേശവാസികളായ ആറുപേര്‍ക്കെതിരെ കോടതിയില്‍ ഇഞ്ചക്ഷന്‍ ഫയല്‍ ചെയ്തിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ജനകീയ സദസില്‍ അടക്കം പരാതി നല്‍കിയിട്ടും പ്രശ്‌നപരിഹാരമായില്ല. റോഡ് നിര്‍മാണത്തിന് ആവശ്യമായ തുക നല്‍കുവാന്‍ പഞ്ചായത്ത് ഫണ്ടില്ല എന്നാണ് അറിയിച്ചിരുന്നത്. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കുകയാണ് നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ ഏകദിന സമരം നടത്തുവാന്‍ ജനകീയ സമിതി തീരുമാനിച്ചിരിക്കുന്നത്
What's Your Reaction?






