മൂന്നാര്‍ ടൗണിലെ പൊതുശുചിമുറി തുറന്നുനല്‍കണമെന്നാവശ്യം
മൂന്നാര്‍ ടൗണിലെ പൊതുശുചിമുറി തുറന്നുനല്‍കണമെന്നാവശ്യം

ഇടുക്കി: മൂന്നാര്‍ മഴവില്‍ പാലത്തിന് സമീപം പഞ്ചായത്തിന്റെ പൊതുശുചിമുറി തുറന്നുകൊടുക്കാത്തതില്‍ പ്രതിഷേധം ശക്തം. മാസങ്ങള്‍ക്കുമുമ്പാണ് അറ്റകുറ്റപ്പണികള്‍ക്കായി ശുചിമുറി അടച്ചത്. ടൗണിലെത്തുന്ന വിനോദ സഞ്ചാരികളും പ്രദേശവാസികളും, സമീപത്തെ വ്യാപാരികളും ഓട്ടോ ടാക്സി ഡ്രൈവര്‍മാരുമടക്കം നിരവധിപ്പേര്‍ ഈ ശുചിമുറികള്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് വേഗത്തില്‍ തുറന്നുനല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
What's Your Reaction?






