20-ാം വാര്‍ഷിക നിറവില്‍ കല്‍ത്തൊട്ടി ദൃശ്യ ക്ലബ്: ആഘോഷപരിപാടികള്‍ 3ന്
20-ാം വാര്‍ഷിക നിറവില്‍ കല്‍ത്തൊട്ടി ദൃശ്യ ക്ലബ്: ആഘോഷപരിപാടികള്‍ 3ന്

ഇടുക്കി: കല്‍ത്തൊട്ടി ദൃശ്യ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 20-ാം വാര്‍ഷികാഘോഷം 3ന് വൈകിട്ട് 5ന് കല്‍ത്തൊട്ടി ജങ്ഷനില്‍ നടക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ഷെല്‍ജി പു്ല്ലാട്ട് അധ്യക്ഷനാകും. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിക്കും. വൈകിട്ട് 7ന് ഗാനമേളയും നടക്കും.
ക്ലബ്ബിന്റെ കീഴില്‍ യൂത്ത് ക്ലബ്ബും ചില്‍ഡ്രന്‍സ് ക്ലബ്ബും സ്വയംസഹായ സംഘങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. രണ്ടുപതിറ്റാണ്ടായി രക്തദാന സേനയും സജീവമായുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസുകളും കര്‍ഷകര്‍ക്കായി സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. നാടിന്റെ ജനകീയ പ്രശ്‌നങ്ങള്‍ അധികൃതരുടെ മുന്നിലെത്തിക്കാന്‍ ഇടപെടല്‍ നടത്തുന്നുണ്ട്. കലാകായിക രംഗങ്ങളില്‍ മികവ് തെളിയിക്കുന്നവര്‍ക്കും എഴുത്തുകാര്‍ക്കും പഠനത്തില്‍ മികവു പുലര്‍ത്തുന്നവര്‍ക്കും പ്രോത്സാഹനവും നല്‍കിവരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഷെല്‍ജി പുല്ലാട്ട്, സെക്രട്ടറി ജോമോന്‍ തെക്കേല്‍, ഭാരവാഹികളായ വിനീഷ് കടുപ്പില്‍, ജെയിംസ് മ്ലാക്കുഴി, ആല്‍ബിന്‍ മണ്ണഞ്ചേരി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






