വെള്ളയാകുടിയില്‍ റോഡരികില്‍ മലിനജലം ഒഴുക്കി
വെള്ളയാകുടിയില്‍ റോഡരികില്‍ മലിനജലം ഒഴുക്കി

ഇടുക്കി: അടിമാലി -കുമളി ദേശീയപാതയില്‍ വെള്ളയാംകുടി എസ്എംഎല്‍ സ്ഥാപനത്തിന് എതിര്‍വശം റോഡരികില്‍ സാമൂഹ്യവിരുദ്ധര്‍ മലിന ജലം ഒഴുക്കി. ശനിയാഴ്ച പുലര്‍ച്ചെ 3ഓടെയാണ് സംഭവം. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തമയം കലര്‍ന്ന മലിനജലം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്ത് പരിശോധന നടത്തി. ശേഷം ജലം ഒഴുകിയഭാഗം മണ്ണിട്ട് മൂടി. മത്സ്യഹോള്‍സെയില്‍ വാഹനമെന്നു തോന്നിക്കുന്ന വലിയ വാഹനം പരിസരത്ത് നിര്‍ത്തിയിട്ടിരുന്നതായി സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നും ഒഴുക്കിവിട്ടതാകാം മലിനജലമെന്നാണ് പ്രാഥമിക നിഗമനം. മേഖലയില്‍ മലിനജലം ഒഴുക്കുന്നത് പതിവാണെന്നും കഴിഞ്ഞ ആഴ്ചകളിലും ഇത്തരം സംഭവം ഉണ്ടായതായും പ്രദേശവാസികള്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






