കട്ടപ്പനയിലെ എസ്റ്റേറ്റില്‍ നിന്ന് 300 കിലോ ഏലക്ക മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍
കട്ടപ്പനയിലെ എസ്റ്റേറ്റില്‍ നിന്ന് 300 കിലോ ഏലക്ക മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

ഇടുക്കി: കട്ടപ്പനയിലെ എസ്റ്റേറ്റിലെ സ്റ്റോര്‍മുറിയില്‍ സൂക്ഷിച്ചിരുന്ന 300 കിലോ ഏലക്ക മോഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ശാന്തന്‍പാറ എസ് ആര്‍ ഹൗസ് സ്റ്റാന്‍ലി(44) ആണ് പിടിയിലായത്. സംഭവത്തില്‍ മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്.
കട്ടപ്പന പാറക്കടവിലെ കേജീസ് എസ്റ്റേറ്റില്‍ ഒക്‌ടോബര്‍ 13നാണ് മോഷണം നടന്നത്. ആറ് ചാക്കുകളിലായി ഉണക്കി സൂക്ഷിച്ചിരുന്ന ഏലക്ക നഷ്ടമായിരുന്നു. സ്റ്റോര്‍മുറിയുടെ മുകളിലത്തെ നിലയില്‍ കയറിയശേഷം മേല്‍ക്കൂരയ്ക്കും ഭിത്തിക്കും ഇടയിലുള്ള ഭാഗത്തുകൂടി കടന്ന് രണ്ടുവാതിലുകളും പൂട്ടും തകര്‍ത്താണ് മോഷ്ടാക്കള്‍ മുറിക്കുള്ളില്‍ കടന്നത്.
മോഷ്ടിച്ച ഏലക്ക കൊച്ചറയിലെ 3 കടകളിലും അണക്കരയിലെ 2 കടകളിലുമായി വിറ്റിരുന്നു. പ്രതിയുമായി പൊലീസ് കടകളിലെത്തി തെളിവെടുത്തു.
What's Your Reaction?






