കെഎസ്എസ്പിഎ ഇടുക്കി നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം
കെഎസ്എസ്പിഎ ഇടുക്കി നിയോജക മണ്ഡലം വാര്‍ഷിക സമ്മേളനം

ഇടുക്കി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഇടുക്കി നിയോജകമണ്ഡലം നാല്‍പതാം വാര്‍ഷിക സമ്മേളനം നടന്നു. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കേണ്ട സമയം കഴിഞ്ഞിട്ടും പരിഷ്‌കരണ കമ്മീഷനെ പോലും നിയമിച്ചിട്ടില്ല, സമാശ്വാസം വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നു, ഇടക്കാലത്ത് വഴിപാട് പോലെ അനുവദിച്ച ഒരുഗഡു ഡിഎയുടെ കുടിശിക നല്‍കിയിട്ടില്ല, മെഡിസെപ് പദ്ധതി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ബാധ്യതയായി മാറിയിരിക്കുന്നു തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സമ്മേളനം നടന്നത്. കെഎസ്എസ്പിഎ നിയോജകമണ്ഡലം പ്രസിഡന്റ് എഡി ചാക്കോ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ എ മാത്യു, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ വൈ.സി സ്റ്റീഫന്‍, എം ഡി അര്‍ജുനന്‍, കോണ്‍ഗ്രസ് കാമാക്ഷി നിയോജകമണ്ഡലം പ്രസിഡന്റ് പി എം ഫ്രാന്‍സിസ്, കെഎസ്എസ്പിഎ ജില്ലാ ട്രഷറര്‍ ജോയി ടി എം, നിയോജകമണ്ഡലം സെക്രട്ടറി മോഹനന്‍ നായര്‍ ജി, വനിതാ ഫോറം ജില്ലാ കണ്‍വീനര്‍ അല്‍ഫോന്‍സാ, സംസ്ഥാന സമിതിയംഗം പി എസ് രാജപ്പന്‍, ട്രഷറര്‍ തങ്കച്ചന്‍ ജോസഫ് , തുടങ്ങിയവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിനുശേഷം നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് പി കെ ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി മാത്യു അധ്യക്ഷനായി. ജില്ലാ ജോയിന്‍ സെക്രട്ടറി പി ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.തുടര്‍ന്ന് നടക്കുന്ന സംഘടനാ ചര്‍ച്ച ജില്ലാ സെക്രട്ടറി ഐവാന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യു. ജില്ലാ വൈസ് പ്രസിഡന്റ് ജോസ് വെട്ടിക്കാല അധ്യക്ഷനാകും. ജോസ് തച്ചേരില്‍, പിഡി വര്‍ഗീസ്, സാബു ജോണ്‍, വി ഡി അബ്രഹാം , കെ പി ജയകുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും
What's Your Reaction?






