തേനീച്ച വളര്‍ത്തല്‍ പരിശീലന ക്യാമ്പ് 10ന് ഉപ്പുതറയില്‍
തേനീച്ച വളര്‍ത്തല്‍ പരിശീലന ക്യാമ്പ് 10ന് ഉപ്പുതറയില്‍

ഇടുക്കി: ഉപ്പുതറ ഫാര്‍മര്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തേനീച്ച വളര്‍ത്തല്‍ പരിശീന ക്യാമ്പ് 10ന് ആറ്റുചാല്‍ സെഞ്ചുറി ക്ലബ്ബില്‍ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി ഉദ്ഘാടനം ചെയ്യും. കര്‍ഷകര്‍ക്ക് തേനീച്ച കൃഷിയെ പരിചയപ്പെടുത്തുന്നതിനും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിശീലകന്‍ ടി കെ രാജു ക്ലാസ് നയിക്കും. ഫാര്‍മര്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രസിഡന്റ് അനില്‍ മറ്റത്തില്‍, സെക്രട്ടറി സുധിഷ് പുള്ളെടത്ത്, അനില്‍ മതിയാടത്ത് തുടങ്ങിയവര്‍ സംസാരിക്കും.
What's Your Reaction?






