സാംബോ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഹരീഷ് വിജയന് സഹായവുമായി കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക്
സാംബോ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഹരീഷ് വിജയന് സഹായവുമായി കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക്

ഇടുക്കി: ചൈനയില്‍ വച്ച് നടക്കുന്ന സാംബോ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഹരിഷ് വിജയന് സഹായ ഹസ്തവുമായി കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക്. ജൂണ്‍ 28 മുതല്‍ ജൂലൈ ഒന്നു വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. രാജ്യത്തിന് വേണ്ടി മത്സരിക്കാന്‍ അവസരം കിട്ടിയിട്ടും പണമില്ലാത്തതിന്റെ പേരീല്‍ ബുദ്ധിമുട്ടുന്ന ഹരീഷിനെ സഹായിക്കുന്നതിന് വേണ്ടിയാണ് ചൈനയിലേക്കുള്ള യാത്ര ചെലറുകള്‍ ഉള്‍പ്പെടെ ബാങ്ക് ഏറ്റെടുത്തതെന്ന് ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി പറഞ്ഞു. ബംഗ്ലാദേശില്‍ വെച്ച് നടന്ന സൗത്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഹരീഷ് വിജയന്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണ്ണമെഡല്‍ നേടിയിരുന്നു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് സെലക്ഷന്‍ ലഭിച്ചു, എങ്കിലും കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുമൂലം ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് സഹകരണ ബാങ്ക് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ചിലവുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
ബാങ്കിലെ അംഗങ്ങളായ ഹരീഷിന്റെ മാതാപിതാക്കളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് ബാങ്ക് സഹയവുമായി എത്തിയത്. ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ചെക്ക് ഹരീഷ് വിജയന് കൈമാറി. യോഗത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് . ജോയി കുടക്കച്ചിറ ,നഗരസഭ വൈസ് ചെയര്‍മാന്‍. അഡ്വ.കെ.ജെ ബെന്നി,ജോയി ആനിത്തോട്ടം, മനോജ് മുരളി,ടി ജെ ജേക്കബ്,ബാബു ഫ്രാന്‍സിസ്, സെക്രട്ടറി റോബിന്‍ സ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
What's Your Reaction?






