കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ: പ്രതിഷേധിച്ച് കോണ്‍ഗ്രസും ബിജെപിയും
കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ: പ്രതിഷേധിച്ച് കോണ്‍ഗ്രസും ബിജെപിയും

ഇടുക്കി: കട്ടപ്പന റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന് മുമ്പില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഓഫീസിന് മുമ്പില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം തുടരുന്നു. മൃതദേഹം കൊണ്ടുപോകാന്‍ വന്ന ആംബുലന്‍സ് പ്രതിഷേധക്കാര്‍ തടഞ്ഞു.
കട്ടപ്പനയില്‍ വെറൈറ്റി ലേഡീസ് സെന്റര്‍ എന്ന സ്ഥാപനം നടത്തുന്നയാളാണ് സാബു. സൊസൈറ്റിയില്‍ അഞ്ച് ലക്ഷം രൂപയാണ് നിക്ഷേപിച്ചിരുന്നത്. തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ തുടര്‍ചികിത്സയ്ക്കായിട്ടാണ് നിക്ഷേപ തുക സാബു തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാന്‍ ബാങ്ക് അധികൃതര്‍ തയ്യാറായില്ല. ഇത് തിരികെ നല്കാതിരുന്നതാണ് ആത്മഹത്യക്ക് കാരണം. മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടുവര്‍ഷം മുമ്പാണ് സിപിഐഎം ഭരണസമിതിക്ക് കീഴില്‍ വരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണുള്ളത്. സംഭവത്തില്‍ സാബുവിന്റെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കത്തില്‍ ബാങ്ക് സെക്രട്ടറിക്കും മറ്റ് രണ്ട് ജീവനക്കാര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. ജീവിതകാലം മുഴുവന്‍ സമ്പാദിച്ച തുകയാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നും ഭാര്യയുടെ ചികിത്സയ്ക്കായി പണം ചോദിച്ചുചെന്നപ്പോള്‍ അപമാനിക്കുകയും പിടിച്ചുതള്ളുകയും ചെയ്യുകയായിരുന്നു. ഇനി ആര്‍ക്കും ഈ അവസ്ഥ വരരുത് എന്നായിരുന്നു ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നത്. എന്നാല്‍ പണം ഘട്ടം ഘട്ടമായി നല്കാന്‍ തയ്യാറായിരുന്നുവെന്നാണ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്.
What's Your Reaction?






