ചുമട്ടുതൊഴിലാളി ഫെഡറേഷൻ ധർണ 14ന് കട്ടപ്പനയിൽ
ചുമട്ടുതൊഴിലാളി ഫെഡറേഷൻ ധർണ 14ന് കട്ടപ്പനയിൽ

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികളെ പങ്കെടുപ്പിച്ച് 14 ന് കട്ടപ്പന ചുമട്ടുതൊഴിലാളി സബ് കമ്മിറ്റി ഓഫീസിനുമുമ്പിൽ ധർണ നടത്തും. രാവിലെ 10ന് എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് രാജാ മാട്ടുക്കാരൻ അധ്യക്ഷത വഹിക്കും. കെപിസിസി സെക്രട്ടറി തോമസ് രാജൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഡി കുമാർ തുടങ്ങിയവർ പങ്കെടുക്കും.
ചുമട്ടുതൊഴിലാളികളെ ചൂഷണത്തിൽ നിന്നും മുക്തരാക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, സ്‌കാറ്റേഡ് മേഖലയിലെ തൊഴിലാളികളുടെ രജിസ്ട്രേഷൻ പുനരാരംഭിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക, ഇ. എസ്.ഐ പദ്ധതി നടപ്പാക്കുക, സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികൾക്കായി ക്ഷേമപദ്ധതികൾ പരിഷ്‌കരിക്കുക, എൻ.എഫ്.എസ്.ഐ. ബെവ്കോ തൊഴിലാളികളുടെ കൂലി നിരക്ക് വർധിപ്പിക്കുക, ചുമട്ടുതൊഴിലാളി നിയമം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്താസമ്മേളനത്തിൽ രാജാ മാട്ടുക്കാരൻ, തോമസ് രാജൻ, രാജു ബേബി, സന്തോഷ് അമ്പിളിവിലാസം, കെ.സി.ബിജു, കെ.ഡി.മോഹനൻ, പ്രശാന്ത് രാജു എന്നിവർ പങ്കെടുത്തു.
What's Your Reaction?






