കലോത്സവ നഗരിയില്‍ ഭക്ഷണശാല പ്രവര്‍ത്തനമാരംഭിച്ചു
കലോത്സവ നഗരിയില്‍ ഭക്ഷണശാല പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: കട്ടപ്പന ഉപജില്ലാ കലോത്സവ നഗരിയില്‍ എന്‍എസ്എസ് യൂണിറ്റിന്റെ ഭക്ഷണശാല പ്രവര്‍ത്തനമാരംഭിച്ചു. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരുവിഹിതം വയനാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ അനു ജോസഫ് പറഞ്ഞു. കലോത്സവം നടക്കുന്ന ഓരോ ദിവസവും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സ്റ്റാളില്‍ വിവിധ തരത്തിലുള്ള ഭക്ഷണങ്ങള്‍, ഐസ്‌ക്രീം, ചെറുകടികള്‍ തുടങ്ങിയവ ലഭ്യമാക്കും. കലോത്സവത്തിനെത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം വാങ്ങാനാകും.
What's Your Reaction?






