പി.എം.എ.വൈ ഭവന ഗുണഭോക്തൃ സംഗമം
പി.എം.എ.വൈ ഭവന ഗുണഭോക്തൃ സംഗമം

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ ഭവന ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു. തടിയമ്പാട് കമ്യൂണിറ്റി ഹാളില്‍ നടന്ന യോഗം പ്രസിഡന്റ് ആന്‍സി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്കിന്റെ പരിധിയിലെ 6 പഞ്ചായത്തുകളില്‍ നിന്നായി 1587 വീടുകളുടെ നിര്‍മാണാനുമതിയാണ് ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചിട്ടുള്ളത്. വൈസ് പ്രസിഡന്റ് സിബിച്ചന്‍ ജോസഫ് അധ്യക്ഷനായി. സെക്രട്ടറി മുഹമ്മദ് സബീര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ അഡ്വ. എബി തോമസ്, ബിനോയി വര്‍ക്കി, ഉഷാ മോഹന്‍, ജെസി കാവുങ്കല്‍, ആലീസ് വര്‍ഗീസ്, ഡിറ്റാജ് ജോസഫ്, റിന്റാമോള്‍, ഡോളി സുനില്‍, സെല്‍വരാജ്, സ്‌നേഹ രവി, ജി.ഇ.ഒ. ബിജു എബ്രഹാം, എച്ച്.സി. ജോഷി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






