പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

ഇടുക്കി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ പിടിയനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. അഴുത റേഞ്ചിലെ പുല്ലുമേട് ഭാഗത്ത് പട്രോളിങിനിടെ വനംവകുപ്പ് ജീവനക്കാരാണ് ജഡം കണ്ടെത്തിയത്. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജ്യോതിഷ് ജെ ഒഴാക്കലിനെ വിമരമറിയിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. ആര്‍ അനുരാജിന്റെ നേത്വത്തിലുള്ള മൂന്നംഗം സംഘം സ്ഥലത്തെത്തി. ഇടിമിന്നലേറ്റതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് വെസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സന്ദീപ് പറഞ്ഞു.
What's Your Reaction?






