സിപിഐ എം ഉപ്പുതറ ലോക്കല്‍ സമ്മേളനം
സിപിഐ എം ഉപ്പുതറ ലോക്കല്‍ സമ്മേളനം

ഇടുക്കി: സിപിഐ എം ഉപ്പുതറ ലോക്കല്‍ സമ്മേളനം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മുതലാളിത്തത്തിന് മനുഷ്യത്വം ഇല്ലായെന്നുതെളിയിച്ച കോവിഡ് കാലത്ത് മാനവ സമൂഹത്തെ കൊല്ലാതെ നോക്കിയ ക്യൂബയാണ് സോഷ്യലിസത്തിന്റെ മാതൃകയെന്നും മനുഷ്യന്റെ ഐക്യത്തെ തകര്‍ക്കുകയെന്നതാണ് ബിജെപിയുടെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളന നഗരിയില്‍ നിന്ന് പ്രവര്‍ത്തകര്‍ പ്രകടനമായി ഉപ്പുതറ ടൗണിലെത്തി. തുടര്‍ന്ന് പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടന്നു. ഏരിയ സെക്രട്ടറി എം.ജെ വാവച്ചന്‍, സജി ടൈറ്റസ്, ഷീല രാജന്‍, വി.പി ജോണ്‍, കെ. കലേഷ് കുമാര്‍, ബി അനൂപ്, ബിജു ചെംപ്ലാവന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






