പരമ്പരാഗത പാതകളില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സമയക്രമീകരണം ഏര്‍പ്പെടുത്തി
പരമ്പരാഗത പാതകളില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് സമയക്രമീകരണം ഏര്‍പ്പെടുത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രം, അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളിലെ പരമ്പരാഗത പാതകളിലൂടെ സന്നിധാനത്തേയ്ക്ക് ശബരിമല തീര്‍ഥാടകരെ കടത്തിവിടുന്നതിനു സമയക്രമീകരണം ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവായി. സത്രത്തുനിന്ന് രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും അഴുതക്കടവ് വഴി രാവിലെ ഏഴുമുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയും മുക്കുഴി വഴി രാവിലെ ഏഴുമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയും തീര്‍ഥാടകരെ സന്നിധാനത്തേയ്ക്ക് വിടും. കൂടാതെ ശബരിമലയില്‍ നിന്ന് തിരികെ സത്രത്ത് എത്തുന്നതിന് രാവിലെ എട്ടുമുതല്‍ 11 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ശബരിമല മുതല്‍ പാണ്ടിത്താവളം വരെയാണ് മാത്രമേ ദേവസ്വം ബോര്‍ഡ് വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പാണ്ടിത്താവളം മുതല്‍ കൈതക്കുഴി വരെയുള്ള കാനനപാതയില്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ സമയക്രമീകരണത്തില്‍ വീണ്ടും മാറ്റുമുണ്ടാകും.
What's Your Reaction?






