രാജമുടി നവജ്യോതി ബഡ്‌സ് സ്‌കൂളില്‍ ഓണാഘോഷം
രാജമുടി നവജ്യോതി ബഡ്‌സ് സ്‌കൂളില്‍ ഓണാഘോഷം

ഇടുക്കി: രാജമുടി മാര്‍സ്ലീവാ കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും വോസാര്‍ഡിന്റെയും നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തപ്പെട്ടു. രാജമുടി, നവജ്യോതി ബഡ്‌സ് സ്‌കൂളില്‍ വച്ചാണ് ഓണാഘോഷം സംഘടിപ്പിച്ചത്. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ അബ്രാഹാം, രാജമുടി വാര്‍ഡ് മെമ്പര്‍ ബിബിന്‍ മറ്റത്തില്‍, വോസാര്‍ഡ് ഫീല്‍ഡ് വര്‍ക്ക് ആനിമേറ്റര്‍ മിനി ഷിജു, രാജമുടി എസ്. എച്ച് നവജ്യോതി ചാരിറ്റബിള്‍ സൊസൈറ്റി പ്രോഗ്രാം കോഡിനേറ്റര്‍ സി. ആന്‍മേരി, മാര്‍ സ്ലീവാ കോളേജ് ബര്‍സാര്‍ റവ. ഫാ. ജെയിംസ് പാലക്കാമറ്റത്തില്‍, സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്. ഒ. ഡി. സി.ആല്‍ബി പി. ജെ, ബഡ്സ് സ്‌കൂള്‍ ടീച്ചര്‍ സവിത രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപകരായ റവ. ഫാ. ലിബിന്‍ മനക്കലേട്ട്, മനീഷ മനോജ് എന്നിവരും സന്നിഹിതരായിരുന്നു. സോഷ്യല്‍ വര്‍ക്ക് സ്റ്റുഡന്‍സിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ ക്രമീകരിച്ച് സമ്മാനങ്ങള്‍ നല്‍കുകയും ഓണസദ്യ ഒരുക്കുകയും ചെയ്തത് ഏറെ ആകര്‍ഷകമായിരുന്നു.
What's Your Reaction?






