ജെ.പി.എം ബി.എഡ്. കോളേജില്‍ ഓണാഘോഷം
ജെ.പി.എം ബി.എഡ്. കോളേജില്‍ ഓണാഘോഷം

ഇടുക്കി: ലബ്ബക്കട ജെപിഎം ബിഎഡ് കോളേജില്‍'' ആഘോഷ പ്രകമ്പനം'' എന്ന പേരില്‍ ഓണാഘോഷം നടത്തി. ഒന്നാം വര്‍ഷ ബി. എഡ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച മെഗാ തിരുവാതിരയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. മാനേജര്‍ ഫാ. ജോണ്‍സന്‍ മുണ്ടിയത്ത് ഓണ സന്ദേശം നല്‍കി. തുടര്‍ന്ന് ബി.എഡ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോണി എസ്. റോബര്‍ട്ട്, ജെ. പി. എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി., വൈസ് പ്രിന്‍സിപ്പല്‍ റവ. ഫാ. പ്രിന്‍സ് ചക്കാലയില്‍ , കോളേജ് ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓണക്കാലത്തിന്റെ മഹനീയത വിളിച്ചോതുന്ന വിവിധ ഓണപ്പാട്ടുകളും, മാവേലിയുടെ സാന്നിദ്ധ്യവും ഓണാഘോഷത്തെ കൂടുതല്‍ മനോഹരമാക്കി.
What's Your Reaction?






