രാജാപ്പാറയില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ ഒന്നരക്കിലോ കഞ്ചാവ് കണ്ടെത്തി
രാജാപ്പാറയില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ ഒന്നരക്കിലോ കഞ്ചാവ് കണ്ടെത്തി

ഇടുക്കി: ഉടുമ്പന്‍ചോല രാജാപ്പാറയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പിന്നില്‍ ഒന്നരക്കിലോ കഞ്ചാവ് കണ്ടെത്തി. ഉടുമ്പന്‍ചോല എക്‌സൈസ് സി.ഐ ജി. വിജയകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ബിഗ് ഷോപ്പറിനുള്ളില്‍ പ്ലാസ്റ്റിക് ടേപ്പ് ഒട്ടിച്ച നിലയില്‍ കണ്ടെത്തിയത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവുമായി വനത്തിലൂടെ നടന്നുവന്ന് കൈമാറ്റം ചെയ്യുന്നതിനായി വച്ചിരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവെന്നാണ് പ്രാഥമിക നിഗമനം. പ്രതി ആരെന്ന് അറിവായിട്ടില്ല. അന്വേഷണം ആരംഭിച്ചു. പരിശോധനയില്‍ എഇഐമാരായ പ്രകാശ് ജെ, സിജു പി.ടി, പി.ഒ രതീഷ്‌കുമാര്‍ എം.ആര്‍ , അനൂപ് കെ.എസ്, ലിജോ ജോസഫ് , അരുണ്‍ മുരളീധരന്‍ , ഷിബു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






