സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം: മന്ത്രി റോഷി അഗസ്റ്റിന്‍
സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണം: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: കേരള യൂത്ത് ഫ്രണ്ട് എം ഇടുക്കി ജില്ലാ കമ്മിറ്റി ചെറുതോണിയില്‍ നടന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രതിബദ്ധതയുള്ള യുവജനങ്ങള്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലേക്ക് കടന്നുവരണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറയുടെ അധ്യക്ഷനായി. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ഷിജോ തടത്തില്‍, സിജോ പ്ലാത്തോട്ടം, വിപിന്‍ സി അഗസ്റ്റിന്‍, ജെഫിന്‍ കൊടുവേലില്‍, ആല്‍ബിന്‍ വറപോളക്കല്‍, ജോമി കുന്നപ്പള്ളില്‍, അബിന്‍ രാജു, പ്രിന്റോ ചെറിയാന്‍ കട്ടക്കയം, ബ്രീസ് ജോയ് മുള്ളൂര്‍, രഞ്ജിത രാജേന്ദ്രന്‍, അജേഷ് ടി ജോസഫ്, റോബിന്‍സ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






