വണ്ടിപ്പെരിയാര്‍ ട്രിനിറ്റി ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ കായികമേള
വണ്ടിപ്പെരിയാര്‍ ട്രിനിറ്റി ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ കായികമേള

ഇടുക്കി: വണ്ടിപ്പെരിയാര്‍ ട്രിനിറ്റി ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ കായികമേള നടന്നു. ട്രിനിക്ക് 2024 എന്ന പേരില്‍ നടന്ന മേളയില്‍ സുബൈദാര്‍ മേജര്‍ പി. മണികണ്ഠന്‍ മുഖ്യാഥിതിയായി. വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളില്‍ കായികക്ഷമത വര്‍ധിപ്പിക്കുകയും, കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കായികമേള സംഘടിപ്പിച്ചത്. സ്‌കൂള്‍ ഡയറ ക്ടര്‍ അര്‍പുതരാജ് പതാക ഉയര്‍ത്തി. ഹവീല്‍ദാര്‍ എ. ഷമീര്‍, ഐവീല്‍ദാര്‍ നോബിള്‍, ഐവീല്‍ദാര്‍ കെ. കാളിയപ്പന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീതാകുമാരി, പിടിഎ പ്രസിഡന്റ് പനീര്‍ശെല്‍വം, സാം ഏലോക്ക് തുടങ്ങിയവര്‍ സംസാരിച്ചു. കായികമേളയില്‍ ഒന്നാം സ്ഥാനം യെല്ലോ ഗ്രൂപ്പും, രണ്ടാം സ്ഥാനം ബ്ലൂ ഗ്രൂപ്പും, മൂന്നാം സ്ഥാനം റെഡ് ഗ്രൂപ്പും നേടി. വിജയികള്‍ക്കുള്ള സമ്മാനം സ്‌കൂള്‍ ഡയറക്ടര്‍ അര്‍പുതരാജ് വിതരണം ചെയ്തു. കായികാധ്യാപകരായി വിജയകുമാര്‍, മഹിഫിന്‍ എന്നിവരെ അനുമോദിച്ചു.
What's Your Reaction?






