നരിയമ്പാറ സ്‌കൂളിന്റെ എന്റെ നാട് എത്ര സുന്ദരം പദ്ധതി ഉദ്ഘാടനം
നരിയമ്പാറ സ്‌കൂളിന്റെ എന്റെ നാട് എത്ര സുന്ദരം പദ്ധതി ഉദ്ഘാടനം

ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് നടപ്പിലാക്കുന്ന എന്റെ നാട് എത്ര സുന്ദരം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കട്ടപ്പന കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. ഡിപ്പോയില്‍ മനോഹരമായ പൂന്തോട്ടം നിര്‍മിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. വാര്‍ഡ് കൗണ്‍സിലര്‍ ധന്യ അനില്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ മനോജ് എം തോമസ്, സ്‌കൂള്‍ മാനേജര്‍ ബി ഉണ്ണികൃഷ്ണന്‍ നായര്‍, പി.ടി. എ പ്രസിഡന്റ് മഞ്ചേഷ്, സ്റ്റേഷന്‍ മാസ്റ്റര്‍ മാണി ജോണ്‍, ഹെഡ്മിസ്ട്രസ് എന്‍ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. പദ്ധതി കോ-ഓര്‍ഡിനേറ്റര്‍മാരായ സ്‌കൗട്ട് മാസ്റ്റര്‍ സീജോ കെ വി, ഗൈഡ് ക്യാപ്റ്റര്‍ മോന്‍സി പി മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






