അമൃത് 2.0 പദ്ധതി: ഡ്രോണ്‍ സര്‍വേ ആരംഭിച്ചു
അമൃത് 2.0 പദ്ധതി: ഡ്രോണ്‍ സര്‍വേ ആരംഭിച്ചു

ഇടുക്കി: അമൃത് 2.0- പദ്ധതിയിലുള്‍പ്പെടുത്തി കട്ടപ്പന നഗരസഭയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി ഡ്രോണ്‍ സര്‍വേ ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. 1372 കോടി രൂപയാണ് കേരളത്തിന് അമൃത് 2.0 യില്‍ കേന്ദ്ര സഹായം ലഭിക്കുക. കേരളത്തിലെ 87 നഗരസഭകളിലും ആറ് കോര്‍പ്പറേഷനുകളിലും എല്ലാ വീടുകളിലും കുടിവെള്ള കണക്ഷന്‍ എത്തിക്കുക, അമൃത് 1 ല്‍ ഉള്‍പ്പെട്ട ഒമ്പതുനഗരങ്ങളിലെ ദ്രവമാലിന്യ സംസ്‌കരണം ഉറപ്പുവരുത്തുക, ജലാശയങ്ങള്‍ പുനര്‍ജീവിപ്പിച്ച് അതിന് ചുറ്റുമുള്ള പ്രദേശം ഹരിതാഭമാക്കി പാര്‍ക്കുകളായി വികസിപ്പിക്കുക തുടങ്ങിയവയാണ് അമൃത് 2.0ല്‍ ഉള്‍പ്പെടുന്നത്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് സര്‍വേ നടത്തുന്നത്. സര്‍വേ നടപടികള്‍ക്ക് ടൗണ്‍ പ്ലാനിങ് ഓഫീസര്‍ മുഹമ്മദ് മുസ്തഫ, ഡപ്യൂട്ടി ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ സനീഷ് എസ്., ഉദ്യോഗസ്ഥരായ അബൂബക്കര്‍, അരുണ്‍ എ.വി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






